എരിക്കുളം:ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള് കക്കാട്ട് ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എരിക്കുളം വലിയപാറയില്‍ വെച്ച് ഔഷധസസ്യപഠനക്യാമ്പ് നടത്തി.സൂഫി വൈദ്യര് ഹംസ മടിക്കൈ ക്ലാസെടുത്തു.അപൂര്‍വ്വങ്ങളായ അനേകം ഔഷധസസ്യങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി.എരിക്കുളം വലിയപാറയുടെ സവിശേഷമായ ജൈവവിധ്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ക്യാംപ് ആവശ്യപ്പെട്ടു.ജയന് നീലേശ്വരം, ശ്യാമശശി എന്നിവര്‍ സംസാരിച്ചു.
2011 സെപ്റ്റംബർ 15, വ്യാഴാഴ്ച
2011 സെപ്റ്റംബർ 5, തിങ്കളാഴ്ച
2011 ഓഗസ്റ്റ് 20, ശനിയാഴ്ച
ഔഷധസസ്യങ്ങളുടെ അത്ഭുതലോകം തൊട്ടറിഞ്ഞ് ഔഷധസസ്യപഠനക്യാമ്പ്
കക്കാട്ട്: ക്യാന്‍സറിനും ഹൃദയാഘാതത്തിനുമുള്ള അപൂര്‍വ്വസസ്യങ്ങളെ പരിചയപ്പെടുത്തി നടത്തിയ ഔഷധസസ്യപഠനക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി.കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്.പ്രശസ്ത സൂഫിവൈദ്യര് ഹംസ മടിക്കൈ ക്ലാസെടുത്തു.സദാസമയം ഇലകള്‍ ക്ലോക്കിലെ സൂചി ചലിക്കുന്നതു പോലെ ചലിക്കുകയും രാത്രികാലത്ത് പാമ്പ് ചീറ്റുന്ന ഒച്ചയുണ്ടാക്കുകയും ചെയ്യുന്ന തൊഴുകണ്ണി,ഹൃദയസ്തംഭനം വന്ന് ബോധം നഷ്ടപ്പെട്ടവരെ ജീവിത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്ന വിഷല്യകരണി,ബ്രെയിന്‍ ട്യൂമറിന് ഔഷധമായി ഉപയോഗിക്കുന്ന കരിനൊച്ചി തുടങ്ങി വിവിധങ്ങളായ അപൂര്‍വ്വസസ്യങ്ങള്‍ ക്യാമ്പംഗങ്ങള്‍ പരിചയപ്പെട്ടു.
ക്യാമ്പിനോടനുബന്ധിച്ച് വൈദ്യര് നൂറോളം അപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങള്‍ സ്ക്കൂളിലെ ഔഷധോദ്യാനത്തിലേക്ക് സൌജന്യമായി നല്കി.സ്ക്കുള് പ്രിന്‍സിപ്പല്‍ എ.വി.മനോഹരന് ഏറ്റുവാങ്ങി.
2011 ജൂൺ 1, ബുധനാഴ്ച
2011 മാർച്ച് 9, ബുധനാഴ്ച
2011 ഫെബ്രുവരി 17, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)